IndiaNEWS

ഭാര്യയെയും വാടകയ്ക്ക് കിട്ടും!

ദ്ധ്യപ്രദേശിലെ ശിവപുരിയിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ഈ വിചിത്ര സമ്പ്രദായം പ്രചാരത്തിലുള്ളത്.എന്നുകരുതി ചുമ്മാതെയങ്ങ് കയറിച്ചെന്ന് വാടകയ്ക്ക് എടുക്കാമെന്നൊന്നും കരുതരുത്.മുദ്രപേപ്പറിൽ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ‘വാടക സമ്പ്രദായം’ ഇവിടെ നടക്കുന്നത്.
ഇതിനായി മാർക്കറ്റിനോട് സാദൃശ്യമുള്ള ഒരു സംവിധാനം ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട്, വിലപേശൽ നടത്തി ആ തുക ഭർത്താക്കൻമാർക്കും അതിന്റെ പത്തുശതമാനം ഏജന്റിന് കമ്മീഷനും നൽകി തങ്ങൾക്കിഷ്ടപ്പെട്ട ‘ഭാര്യമാരെയും’ കൂട്ടി പോകാം.ഒരിക്കൽ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പർ നൽകി മറിച്ച് വിൽക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്.കരാർ കാലാവധി കഴിയുമ്പോൾ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാർ പുതുക്കാനും സാധിക്കും.പക്ഷെ പ്രായം കൂടുന്തോറും വില കുറയുമെന്നതിനാൽ ഇത് പലപ്പോഴും നഷ്ടക്കച്ചവടം ആയിരിക്കുമെന്ന് മാത്രം.ഇനിയും ആരും വാങ്ങിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ തീറ്റി പോറ്റേണ്ടിയും വരും.
വർദ്ധിച്ചു വരുന്ന പെൺഭ്രൂണഹത്യ സ്ത്രീ പുരുഷാനുപാതത്തിൽ കാര്യമായി ബാധിക്കുന്നതിനാൽ ഇത്തരം കൈമാറ്റങ്ങൾക്ക് അധികാരികളുടെയും മൗനസമ്മതം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.ഈ സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാൽ നിയമ നടപടികളുണ്ടാകാറുമില്ല.ഈ സമ്പ്രദായങ്ങൾക്ക് ഇരകളാകുന്നത് പക്ഷെ പാവപ്പെട്ട വീട്ടിലെ ‘ഭാര്യമാരാണെന്ന്’ മാത്രം.തന്നെയുമല്ല ഈ ഗ്രാമത്തിൽ ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ളവരാണ് മിക്കവരും!

Back to top button
error: