Big BreakingKerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌. ഇന്ന് പുലര്‍ച്ചയോടെയാണ് തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിൽ കണ്ണൂര്‍ കസ്‌റ്റംസ്‌ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്‌റ്റിലായ മുഴുവൻ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്‌റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശെന്നും അന്വേഷണ സംഘം പറയുന്നു. കൂടാതെ കേസില്‍ ഇന്നലെ അറസ്‌റ്റിലായ തെക്കേ പാനൂര്‍ സ്വദേശി അജ്‌മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഉള്‍പ്പടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘങ്ങളുടെ യഥാര്‍ഥ തലവന്‍ ആകാശ് തില്ലങ്കേരി ആണോയെന്നും കസ്‌റ്റംസ്‌ സംശയിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ് ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്‍കി. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker