Food

മാമ്പഴവും റവയും കൊണ്ടൊരു അടിപൊളി സ്‌പോഞ്ച് കേക്ക്

പഴുത്ത മാങ്ങയും ഒരു കപ്പ്‌ റവയും കൊണ്ട് അവ്ന്‍, മുട്ട എന്നിവയില്ലാതെ ഉഗ്രനൊരു സ്‌പോഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

പഴുത്ത മാങ്ങ – 1 എണ്ണം

റവ – 1 കപ്പ്‌

പഞ്ചസാര – 3/4 കപ്പ്‌

പാൽ – 3/4 കപ്പ്‌

റിഫൈൻഡ് ഓയിൽ – 1/4 കപ്പ്‌

ബേക്കിങ് പൗഡർ – 1 ടീസ്പൂൺ

ബേക്കിങ് സോഡ – 1/4 ടീസ്പൂൺ

ടൂട്ടി ഫ്രൂട്ടി – 2 ടേബിൾ സ്പൂൺ

മൈദ – 1 ടീസ്പൂൺ

അണ്ടിപരിപ്പ്, പിസ്ത – ചെറുതായി നുറുക്കിയത്.

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ മാമ്പഴം, റവ, പഞ്ചസാര, പാൽ, എണ്ണ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി ഇളക്കി 15 മിനിറ്റ് അടച്ച് വയ്ക്കുക. അതിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, 3 ടേബിൾ സ്പൂൺ പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ട്യൂട്ടി ഫ്രൂട്ടിയിൽ ഒരു ടീസ്പൂൺ മൈദ ഇട്ട് ഇളക്കി ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ എണ്ണ തടവുക, അതിലേക്ക് ബേക്കിങ് പേപ്പർ മുറിച്ചത് വച്ച് കുറച്ചു എണ്ണ തടവുക. കേക്ക് മിക്സ്‌ അതിലേക്ക് ഒഴിച്ച് മുകളിൽ അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ വിതറുക. ഒരു വലിയ പാത്രത്തിൽ സ്റ്റീൽ സ്റ്റാൻഡ് വച്ച് അടച്ചു 5 – 7 മിനിറ്റ് അടച്ച് വച്ചു മീഡിയം തീയിൽ ചൂടാക്കുക. കേക്ക് ബാറ്റർ ഒഴിച്ച പാത്രം ഇറക്കി അടച്ച് വച്ചു 40 – 45 മിനിറ്റ് അടച്ചു വച്ചു മീഡിയം തീയിൽ വേവിച്ചെടുക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker