Social MediaTRENDING

സിപിഐഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ ലിസ്റ്റ് ഇന്ന് പുറത്തിറക്കിയപ്പോൾ അതിൽ എൻ്റെ പഴയ ചങ്ങാതിയുടെ പേരുണ്ട്, നിയുക്ത മന്ത്രി കെ രാധാകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കു വച്ച് മുൻ എം എൽ എ കെ വി അബ്ദുൾഖാദർ

"കെ രാധാകൃഷ്ണൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ പ്രതീകമാണ്"

നിയുക്ത മന്ത്രി കെ രാധാകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കു വച്ച് മുൻ എം എൽ എ കെ വി അബ്ദുൾഖാദർ. ഫേസ്ബുക്കിലാണ് ഗൃഹതുരത്വം ഉണർത്തുന്ന കുറിപ്പ്.

കെ വി അബ്ദുൾഖാദറിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

അയാൾ വീണ്ടും വരുന്നു..
കെ രാധാകൃഷ്ണൻ.
മുള്ളും കല്ലും നിറഞ്ഞ ജീവിതത്തിൻ്റെ ദുർഘടമായ വഴികളിലൂടെ നടന്നു തളർന്ന ബാല്യ കൗമാരങ്ങളുള്ള രാധാകൃഷ്ണൻ.

സിപിഐഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ ലിസ്റ്റ് ഇന്ന് പുറത്തിറക്കിയപ്പോൾ അതിൽ എൻ്റെ പഴയ ചങ്ങാതിയുടെ പേരുണ്ട്.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് ആദ്യം മത്സരിക്കുമ്പോൾ ഡിവെെഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിയിൽ ഞങ്ങളൊന്നിച്ചുണ്ട്.
ഇകെ നായനാരുടെ മന്ത്രിസഭയിൽ കെ രാധാകൃഷ്ണൻ മന്ത്രിയാകുന്നു എന്ന് എന്നെ വിളിച്ചു പറഞ്ഞത് അന്നത്തെ ഗുരുവായൂർ സിഐ ആയിരുന്ന സതീശനായിരുന്നു..
എന്തൊരു സന്തോഷമായിരുന്നു.
തൃശൂരിലെ പുരോഗമന യുവജന പ്രസ്ഥാനത്തിനു ലഭിച്ച അംഗീകാരമായിരുന്നു അത്..
കെ രാധാകൃഷ്ണൻ പട്ടികജാതി ക്ഷേമ വകുപ്പ് കെെകാര്യം ചെയ്തത് ഏറെ ശ്രദ്ധപിടിച്ചു പറ്റി.
അധികാരത്തിൻ്റെ ആകാശങ്ങളിലും രാധാകൃഷ്ണൻ കടന്നുവന്ന വഴികൾ മറന്നില്ല..നിസ്വവർഗ്ഗത്തോടുള്ള കൂറ് തൻ്റെ നോക്കിലും വാക്കിലും ഉയർത്തിപിടിച്ചു.
2006ൽ അദ്ദേഹം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
സൗമ്യനായ സ്പീക്കർ.എന്നാൽ കൃത്യനിർവ്വഹണത്തിൽ കാര്യക്ഷമത കാണിക്കാനും പല വില്ലാളി വീരന്മാരെയും നിലക്കു നിറുത്താനും അദ്ദേഹത്തിനു കഴിഞ്ഞു..

സിപിഐഎംൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിളങ്ങി.പാർട്ടിയുടെ സംസ്ഥാന സമ്മേളനം വിജയകരമായി നടത്തുന്നതിന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഘാടക സമിതിക്കു കഴിഞ്ഞു..ജില്ലാ സെക്രട്ടറിയറ്റിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവവും വിലപ്പെട്ടതാണ്.

2021ലെ കേരള മന്ത്രിസഭയിൽ കെ രാധാകൃഷ്ണൻ അംഗമായി വരുമ്പോൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ഒട്ടേറെ നന്മകൾ ചെയ്യാൻ കഴിയട്ടെ..
1996ൽ പട്ടികജാതി \വർഗ്ഗ ക്ഷേമ മന്ത്രിയായിരിക്കെ അവർക്കായി ചികിത്സാ നിധി രൂപീകരിച്ചത് ഇദ്ദേഹമായിരുന്നു..പതിനായിരക്കണക്കിന് പേർക്ക് പിന്നീടതിൻ്റെ ഗുണം ലഭിച്ചു.

കെ രാധാകൃഷ്ണൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ പ്രതീകമാണ്.ഏത് അധികാര വഴികളിലും എകെജി ഓർമ്മിപ്പിച്ച മൂല്യങ്ങളുടെ കാവൽക്കാരൻ.. …പിണറായി മന്ത്രിസഭയിൽ അംഗമായി നാടിന്നഭിമാനമായി ജ്വലിയ്ക്കൂ…റെഡ് സല്യൂട്ട് മെെ ഡിയർ കോമ്രേഡ്..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker