CrimeNEWS

ചിന്നമ്മയെ കൊന്നതാര് ?സംശയിക്കുന്നവരുടെ പട്ടികയിൽ ഭർത്താവ് ജോർജും

ഈ മാസം എട്ടിനാണ് ചിന്നമ്മ കൊച്ചുതേവാളയിൽ കൊല്ലപ്പെടുന്നത്

ഇടുക്കി കട്ടപ്പനയിലെ ചിന്നമ്മയുടെ കൊലപാതകം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിക്കാതെ പോലീസ് .20 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .ചിന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു . ചിന്നമ്മയുടേത് കൊലപാതകം ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല .ഭർത്താവ് ജോർജ് ഉൾപ്പെടെയുള്ളവരെ സംശയം ഉണ്ടെങ്കിലും ബന്ധിപ്പിക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ല .

ഈ മാസം എട്ടിനാണ് ചിന്നമ്മ കൊച്ചുതേവാളയിൽ കൊല്ലപ്പെടുന്നത് .ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി .കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇരുപത് അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത് .

ചിന്നമ്മയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന ഭർത്താവ് ജോർജിന്റെ മൊഴി സംഭവത്തിൽ ദുരൂഹത കൂട്ടുന്നു .മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം ആണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത് .എന്നാൽ ഇതിനെ സാധൂകരിക്കുന്ന ഫോറൻസിക് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker