IndiaNEWS

ഇഷ്ടിക മോഷണം; ഉദയനിധി സ്​റ്റാലിനെതിരെ പരാതി

നാഗര്‍കോവില്‍: എയിംസ് മധുര കാമ്പസില്‍ നിന്ന് ഇഷ്ടിക മോഷണത്തിന് ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. ബിജെപി അംഗം നീതിപാണ്ടിയനാണ് തൂത്തുക്കുടി വ്‌ലാത്തികുളം പൊലീസ് സ്‌റ്റേഷനില്‍ സ്റ്റാലിനെതിരെ പരാതി നല്‍കി.
മധുര തോപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആശുപത്രിയുടെ ചുറ്റുമതിലിനകത്ത് അതിക്രമിച്ചുകടന്ന് ഇഷ്ടിക മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങിയില്ലെന്ന് തെളിയിക്കാന്‍ സ്റ്റാലിന്‍ തന്റെ പ്രസംഗത്തിനിടെ എയിംസ് എന്നെഴുതിയ ഒരു ഇഷ്ടിക പ്രചാരണ യോഗങ്ങളില്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. എയിംസിനുവേണ്ടി 2019 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചേര്‍ന്നിട്ട ഇഷ്ടിക മാത്രമാണ് അവിടെയുള്ളതെന്നും താന്‍ അതിങ്ങെടുത്ത് കൊണ്ടുവന്നതാണെന്നും സ്റ്റാലിന്‍ പറയാറുമുണ്ട്.

2020 ഡിസംബറില്‍ പണിത ചുറ്റുമതില്‍ കടന്ന് ഇഷ്ടിക മോഷണം നടത്തുകയും അക്കാര്യം പൊതുയോഗങ്ങളില്‍ സമ്മതിക്കുകയും ചെയ്യുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ഐ.പി.സി 380 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker