
കങ്കണയെ നായികയാക്കി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദിയില്‍ ജയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് തലൈവി. ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.
ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.