IndiaNEWS

മോ​ദി​യു​ടെ മ​ധ്യ​പ്ര​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കോടികൾ ചെ​ല​വി​ട്ട് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ സ​ർ​ക്കാ​ർ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ധ്യ​പ്ര​ദേ​ശ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി 23 കോ​ടി രൂ​പ ചെ​ല​വി​ട്ട് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ സ​ർ​ക്കാ​ർ. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ഇ​ത്ര​യ​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച​ത്.

ട്രൈ​ബ​ൽ വാ​രി​യേ​ഴ്സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യാ​ണ് പ​ണം ചെ​ല​വി​ട്ടി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക്കാ​യി 1.15 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്റ്റേ​ജി​ൽ ചെ​ല​വി​ടു​ക.

23 കോ​ടി രൂ​പ​യി​ൽ 13 കോ​ടി ചെ​ല​വി​ടു​ന്ന​ത് പ​രി​പാ​ടി ന​ട​ക്കു​ന്ന ജം​ബോ​രി മൈ​താ​ന​ത്തേ​യ്ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാ​നാ​ണ്. ടെ​ന്‍റ്, ഡെ​ക്ക​റേ​ഷ​ൻ, അ​ഞ്ച് താ​ഴി​ക​കു​ട​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി ഒ​ൻ​പ​ത് കോ​ടി രൂ​പ​യും ചെ​ല​വി​ടും.

Back to top button
error: