IndiaNEWS

ഗുജറാത്തില്‍ വിജയം സ്വന്തമാക്കി ബിജെപി

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. 31 ജില്ലാ പഞ്ചായത്തുകളും 81 നഗരസഭകളില്‍ ഭൂരിഭാഗവും 231 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരുന്നൂറിലേറെയുമാണ് ബിജെപി സ്വന്തമാക്കിയത്. അതേസമയം ഒരു ജില്ലാ പഞ്ചായത്ത് പോലും സ്വന്തമാക്കാന്‍ ആകാത്ത നിരാശയിലാണ് കോണ്‍ഗ്രസ്.

2015 ലെ തിരഞ്ഞെടുപ്പില്‍ 31 ല്‍ 24 ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് ബിജെപി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആ 31 ഉം നേടിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചു. എന്നാല്‍ 2015 കോണ്‍ഗ്രസിനു തുണയായത് ഹാര്‍ദിക് പട്ടേല്‍ ജിഗ്‌നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭ പരിപാടികളാണ്. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല അതുതന്നെയാണ് കോണ്‍ഗ്രസിനെ തളര്‍ത്തിയതും.

അതേസമയം ബിജെപിക്ക് വമ്പന്‍ വിജയം സമ്മാനിച്ച ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമാണ് ഈ വിജയമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

2,097 സീറ്റുകളില്‍ മത്സരിച്ച് വിജയ പരീക്ഷണത്തിന് ഒരുങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് 42 ഇടത്താണു ജയിക്കാന്‍ സാധിച്ചത്. പട്ടിദാര്‍ സമുദായത്തിന് സ്വാധീനമുളള സൂറത്തില്‍ 27 സീറ്റുകളിലാണ് എഎപി വിജയിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയമുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രശ്‌നം അമിത് ചവ്ദാ പറഞ്ഞു. ജനങ്ങള്‍ ബിജെപിക്ക് എതിരെ ആയിരുന്നിട്ടും ഇത്തരമൊരു വിജയം ഞെട്ടിക്കുന്ന ആണെന്നും അദ്ദേഹം പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker