KeralaNEWS

തൃക്കരിപ്പൂരിൽ എം രാജഗോപാലൻ തന്നെ, കാസർകോട് സിപിഎം സാധ്യതാപട്ടിക

യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നതിന് അനുസരിച്ചിരിക്കും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൽ

കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, ഉദുമ തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. കാസർഗോഡ് ഐ എൻ എല്ലും കാഞ്ഞങ്ങാട് സിപിഐയും മത്സരിക്കും.

തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎയായ എം രാജഗോപാലൻ തന്നെ മത്സരിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറിയേറ്റ് ഈ നിർദ്ദേശം മുന്നോട്ടു വച്ചു.

ഉദുമയിൽ സിറ്റിങ് എംഎൽഎ കെ കുഞ്ഞിരാമൻ മത്സരിക്കില്ല. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനെയും ജില്ലാ കമ്മിറ്റി അംഗം ഇ പത്മാവതിയെയും ആണ് ഇവിടെ പരിഗണിക്കുന്നത്.

മഞ്ചേശ്വരത്ത് ശങ്കർ റെയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയാനന്ദന്റെയും പേരുകൾ പരിഗണിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നതിന് അനുസരിച്ചിരിക്കും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൽ .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker