
പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറക്കിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരമിരിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വാക്ക് കൊണ്ട് മാത്രം സമരം നിര്‍ത്താനാവില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ്. നാളെ വൈകുന്നേരത്തിനുള്ളില്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് സമരക്കാരുടെ പ്രതിനിധി റിജു പ്രതികരിച്ചു.
ശനിയാഴ്ച സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.