ശാലിനി അരങ്ങിലേക്ക്: സംവിധാനം മണിരത്നം. ?

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ചലച്ചിത്രതാരമാണ് ശാലിനി. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചതോടെയാണ് ശാലിനി സിനിമ മേഖലയിൽ നിന്നും വിട്ട് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയത്. ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ശാലിനി അഭിനയ രംഗത്തേക്ക് വീണ്ടും തിരികെ എത്തുകയാണ്. പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെൽവം എന്ന ചിത്രത്തിലൂടെയാണ് ശാലിനി തിരികെയെത്തുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണി രത്നത്തിന്റെയും ചലച്ചിത്രതാരം മാധവന്റെയും പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ശാലിനി തിരികെയെത്തുന്നത്.

മലയാളത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശാലിനിയോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹവും ഇഷ്ടമുണ്ട്. ബാലതാരമായിട്ടാണ് ശാലിനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. അലൈപായുതേ, പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് അവസാനമായി ശാലിനി അഭിനയിച്ചത്.

പൊന്നിയിന്‍ സെല്‍വത്തിലൂടെ ശാലിനി തിരികെ എത്തണമെന്നാണ് ആരാധകരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നത്. കല്‍കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കി മണിരത്നമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിക്രം, കാർത്തി, ജയറാം, വിക്രം പ്രഭു, പ്രകാശ് രാജ്, ജയംരവി, ലാൽ, ശരത് കുമാർ, റിയാസ് ഖാന്‍, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. ശാലിനി കൂടി എത്തുന്നതോടെ പൊന്നിയിന്‍ സെല്‍വം വീണ്ടും പ്രത്യേകതകളുള്ള സിനിമയായി മാറുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version