ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ കേരളത്തിൽ, ലഭിച്ചതോ ഒരു കോടിയുടെ ഭാഗ്യം

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കേരളത്തിലെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യ മിത്ര ലോട്ടറിയുടെ ഒരു കോടി സമ്മാനം. പുത്തനത്താണി ടൗണിലെ ഭാഗ്യതാരം ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ കൈപാലക്കൽ പ്രഭാകരനെ കാണാനാണ് കർണാടക സ്വദേശി സോഹൻ ബൽറാം കേരളത്തിലെത്തിയത്.

മാണ്ഡ്യ ജില്ലയിലെ സോമന ഹള്ളി സ്വദേശിയാണ് സോഹൻ ബൽറാം. പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഇതാദ്യമായാണ് സോഹൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്.

ഇന്നലെ ഉച്ചയോടെ സോഹനും കുടുംബവും കർണാടകത്തിലേക്ക് മടങ്ങി. ഇതിനിടെയാണ് ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പുറത്തുവന്നത്. ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയുടെ അഞ്ചു സമ്മാനാർഹരിൽ ഒരാളായി സോഹൻ മാറുകയായിരുന്നു. ഫലം ഓൺലൈനായി അറിഞ്ഞ പ്രഭാകരൻ തന്നെയാണ് സോഹനെ വിളിച്ച് കാര്യം പറയുന്നത്. ഇതോടെ സോഹനും കുടുംബവും കർണാടകയിലേക്കുള്ള യാത്ര മാറ്റിവെച്ച് പുത്തനത്താണിയിലേക്ക് തിരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version