LIFETRENDING

ഇതാണ് ഞങ്ങളുടെ കുഞ്ഞു ”വാമിക”, ഇവരാണ് എന്റെ ലോകം: വിരാട് കോഹ്‌ലി

ക്കഴിഞ്ഞ ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ചലചിത്ര താരം അനുഷ്കാ ശർമ്മയ്ക്കും പെണ്‍കുഞ്ഞു പിറന്നത്. അനുഷ്ക ഗർഭിണിയായത് മുതലുള്ള ഓരോ ഘട്ടവും സമൂഹമാധ്യമങ്ങളിലൂടെ താരവും ഭർത്താവും തന്നെ പുറംലോകത്തെ അറിയിച്ചിട്ടുണ്ട്.

പ്രീയപ്പെട്ട താരത്തിന് പെൺകുഞ്ഞു ജനിച്ച സന്തോഷം അറിയിച്ച് ആരാധകരും പ്രേക്ഷകരും ഒന്നാകെ ആശംസകൾ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി തങ്ങളുടെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ പങ്കുവെച്ചിരിക്കുകയാണ്‌. ഒപ്പം കുഞ്ഞിന് വാമിക എന്നാണ് പേരിട്ടിരിക്കുന്നതെന്നും പ്രേക്ഷകരെയും ആരാധകരെയും ഇരുവരും അറിയിച്ചിരിക്കുന്നു.

കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. ”കുഞ്ഞു വാമിക ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു” എന്നാണ് അനുഷ്ക ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ എല്ലാ വികാരങ്ങളും ഞൊടിയിടയിൽ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും അനുഷ്ക പറയുന്നു. തങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകരോടും പ്രേക്ഷകരോടും നന്ദിയുണ്ടെന്നും താരം പറയുന്നു.

”എന്റെ ലോകം ഇതാണ്” എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോഹ്‌ലി അനുഷ്കയുടെ ചിത്രം ഷെയർ ചെയ്തത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിച്ച മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനം ഉപേക്ഷിച്ചാണ് വിരാട് കോഹ്ലി പ്രസവസമയത്ത് ഭാര്യയോടൊപ്പം നിന്നത്.

Back to top button
error: