അസത്യത്തെ ഭയക്കുന്നില്ല: സ്പീക്കർ ശ്രീരാമകൃഷ്ണൻ

രു രൂപയുടെ പോലും സാമ്പത്തിക തട്ടിപ്പിൽ താൻ ഭാഗം ആയിട്ടില്ലെന്നും അഴിമതി കാട്ടി എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ ശിരസ്സു കുനിച്ച് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിഹിതമായി ഞാൻ ഇതുവരെ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും, പെട്ടെന്ന് ഒരാൾ കള്ളനാണെന്ന് പുറംലോകം പറയുമ്പോൾ അതിന് കുട പിടിക്കുകയല്ല മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണങ്ങൾ തന്നെ വ്യക്തിപരമായി വേദനിപ്പിക്കാൻ ഉണ്ടെന്നും ഇപ്പോൾ തനിക്കു ചുറ്റും നടക്കുന്നത് വ്യക്തിപരം അല്ലാത്ത പ്രശ്നങ്ങൾ ആയതിനാൽ കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു. തൻറെ പേരിനൊപ്പം ചേർത്തു വായിക്കപ്പെടുന്നത് എല്ലാം നുണപ്രചരണങ്ങൾ ആണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തെ ഒരു വിഭാഗം അപക്വമായി പെരുമാറുന്നത് വേദനയുണ്ടാക്കുന്നു എന്നും അവരെ അത് പറഞ്ഞു പഠിപ്പിക്കേണ്ട പാർട്ടിയുടെ നേതാക്കൾ മൗനം പാലിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.

Exit mobile version