റെയില്‍വേ പാളത്തില്‍ ജെഡിഎസ് നേതാവിന്റെ മൃതശരീരം

ജെഡിഎസ് നേതാവും കര്‍ണാടക നിയമസഭയിലെ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ എസ്.എല്‍.ധര്‍മഗൗഡയുടെ മൃതശരീരം റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് മൃതശരീരത്തിനടുത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചിക്കമംഗലൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെയാണ് മൃതശരീരം കണ്ടത്. ധര്‍മഗൗഡയുടെ മരണം വലിയ ആഘാതമാണ് മറ്റ് നേതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയം കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ ധര്‍മഗൗഡയെ സീറ്റില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. ധര്‍മഗൗഡയുടെ മരണത്തില്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version