NEWS
കനത്ത തണുപ്പ്; കര്‍ഷക സമരത്തിനിടെ യുവ കര്ഷകന് മരിച്ചു

കനത്ത തണുപ്പിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരിലൊരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശിയായ 37കാരനായ കര്‍ഷകനാണ് മരിച്ചത്. മൂന്നു കുട്ടികളുടെ പിതാവാണ്.
ഹരിയാനയിലെ ഗുരുദ്വാരയില്‍നിന്നുള്ള സിഖ് ആത്മീയ ആചാര്യന് സന്ത് ബാബ റാം സിങ് കഴിഞ്ഞദിവസം സ്വയം വെടിവച്ചു മരിച്ചിരുന്നു. സര്‍ക്കാരിന്റെ അനീതിക്കെതിരെ രോഷം പ്രകടിപ്പിക്കാനാണു താന്‍ ജീവന് ബലിയര്‍പ്പിക്കുന്നതെന്ന് കുറിപ്പെഴുതിയായിരുന്നു ആത്മഹത്യ.
നവംബര്‍ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധത്തിനിടെ 20 കര്‍ഷകരാണ് ഇതുവരെ മരിച്ചതെന്നാണു റിപ്പോര്‍ട്ട്.അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷകസമരം 22ാം ദിവസത്തിലേക്ക് കടന്നു.