NEWS

ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളിക്കാവുന്നവരുടെ എണ്ണം ചുവടെ

തിരുവനന്തപുരം-6,095
ചിറയിന്‍കീഴ്-3,045
വര്‍ക്കല-700
നെയ്യാറ്റിന്‍കര-2,000
കാട്ടാക്കട-1,000
നെടുമങ്ങാട്-3,000

Back to top button
error: