കേന്ദ്രത്തിന് സമ്മർദ്ദം ഏറുന്നു ,കർഷകരോട് അനുഭാവം പ്രകടിപ്പിച്ച് ഡിസംബർ 8 മുതൽ ഗുഡ്‌സ് ട്രക്ക് പണിമുടക്ക്

കർഷക സമരം ഒത്തുതീർപ്പ് ആക്കിയില്ലെങ്കിൽ ഡിസംബർ 8 മുതൽ രാജ്യത്ത് ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെ മുന്നറിയിപ്പ് .ഒരു കോടി ട്രക്കുകൾ ആണ് സംഘടനയ്ക്ക് കീഴിൽ ഉള്ളത് .

” ഡിസംബർ 8 മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ അവസാനിപ്പിക്കും .ഡൽഹി ,ഹരിയാന ,ഉത്തർ പ്രദേശ് ,പഞ്ചാബ് ,ഹിമാചൽ ,ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കുള്ള ചരക്കു നീക്കം നിലയ്ക്കും .എന്നിട്ടും കേന്ദ്രം കർഷകരെ പരിഗണിച്ചില്ലെങ്കിൽ ദേശവ്യാപകമായി ചരക്ക് നീക്കം സ്തംഭിപ്പിക്കും .”സംഘടനാ നേതാവ് കുൽതരൻ സിങ് അത്വാൾ വ്യക്തമാക്കി .

ഇന്ത്യയിൽ 60 % ചരക്ക് ഗതാഗതം റോഡിലൂടെയാണ് .”അവർ ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയാണു പോരാടുന്നത് .റോഡ് ഗതാഗത മേഖല പോലെ രാജ്യത്തിൻറെ നട്ടെല്ലാണ് കർഷകർ .70 % ഗ്രാമീണരും കൃഷിയെ ആശ്രയിക്കുന്നു .ഞങ്ങളുടെ സമരം ഉത്തരേന്ത്യയെ സ്തംഭിപ്പിക്കും .”സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version