സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറുന്നുവോ എന്ന് സംശയം ,കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുക്കാൻ മാർഗം തേടി ഇ ഡി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നുവെന്ന് ഇ ഡിയ്ക്ക് സംശയം .ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ആണെന്നാണ് രവീന്ദ്രൻ വിശദീകരണം നൽകിയത് .രണ്ടാം തവണ ആശുപത്രി വിട്ടപ്പോൾ ഇ ഡി വീണ്ടും നോട്ടീസ് നൽകി .അപ്പോൾ കോവിഡ് അനന്തര ചികിത്സക്കായി രാവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ സാഹചര്യത്തിൽ ആണ് കോടതി അനുമതിയോടെ സി എം രവീന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഇ ഡി മാർഗങ്ങൾ ആരായുന്നത് .

രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .അദ്ദേഹത്തിന് ശ്വാസംമട്ട് ഉണ്ടെന്നും രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണു എന്നും ഡോക്ടർമാർ പറയുന്നു .സ്റ്റിറോയിഡുകൾ അടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ അദ്ധേഹത്തിന് പ്രമേഹവും ഉയരുന്നുണ്ട് എന്നാണ് ഡോക്ടർമാരുടെ വിശദീകരണം .

രവീന്ദ്രന്റെ ആരോഗ്യനില ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘവും പരിശോധിക്കണം എന്നൊരു ആവശ്യം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു .കോവിഡ് ബാധിതൻ ആയിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട് .ഇതും ഇ ഡി പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം .

ശിവശങ്കരനും സ്വപ്നയും സരിത്തും ഇപ്പോൾ കസ്റ്റഡിയിൽ ഉണ്ട് .രവീന്ദ്രൻ അടക്കം നാല് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള പദ്ധതി പൊളിക്കാൻ രവീന്ദ്രൻ ശ്രമിക്കുക ആണോ എന്ന സംശയവും അന്വേഷണ എജെന്സിക്കുണ്ട് .സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇ ഡി രവീന്ദ്രനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോടീസ് നൽകിയിട്ടുള്ളത് .പിണറായി സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതികളുടെ കരാറുകൾ എല്ലാം ഇ ഡിയുടെ ചോദ്യം ചെയ്യലിൽ വരുമെന്നാണ് വിവരം .

സ്വർണക്കടത്തിന് കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്ന് ഇ ഡി കോടതിയിൽ പറഞ്ഞിരുന്നു .ഈ ടീമിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരും ഉണ്ടെന്നും ഇ ഡി പരാമർശിച്ചിരുന്നു .ഈ സഹചര്യത്തിൽ കൂടിയാണ് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത് .

Exit mobile version