കടുവയുടെ ജഡത്തിനരികെ രണ്ട് കുഞ്ഞുങ്ങൾ

മൈസുരുവിൽ പെൺകടുവയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി .പത്തു ദിവസം മാത്രം പ്രായമുള്ളതാണ് കുഞ്ഞുങ്ങൾ .കുഞ്ഞുങ്ങളെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആക്കി .

മുതുമലൈ കടുവ സങ്കേത പരിധിയിലെ സിങ്കര റേഞ്ചിലാണ് സംഭവം .ബന്ദിപ്പൂർ സങ്കേതത്തിന്റെ അതിർത്തിയും ഇതിനടുത്താണ് .

വെള്ളിയാഴ്ച വൈകീട്ടാണ് പെൺകടുവയുടെ മൃതദേഹം കണ്ടെത്തുന്നത് .പിറ്റേന്ന് പുലർച്ചെ പോസ്റ്റ്‌മോർട്ടത്തിനായി എത്തുമ്പോൾ കടുവക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുകയായിരുന്നു .തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തി .

വിഷം ഉള്ളിൽ ചെന്നാണ് പെൺകടുവ ചത്തത് എന്നാണ് പ്രാഥമിക നിഗമനം .കുഞ്ഞുങ്ങൾ വലുതായാൽ കാട്ടിൽ വിടാൻ ആണ് പദ്ധതി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version