ഗർഭത്തിന് കാരണം ആത്മഹത്യ ചെയ്ത കാമുകനെന്ന് യുവതി ഭർത്താവിനെ ധരിപ്പിച്ചു ,അനാഥാലയ മുറ്റത്ത് കുട്ടിയെ തള്ളിയ ദമ്പതികളെ കുടുക്കിയത് സി സി ടി വി

അനാഥാലയ മുറ്റത്ത് കുട്ടിയ തള്ളാൻ ദമ്പതികളെ പ്രേരിപ്പിച്ച സംഭവം ഭർത്താവിന് ഭാര്യയിൽ ഉണ്ടായ സംശയം .നവജാത ശിശുവിനെ മൂലമറ്റം പന്നിമറ്റത്തുള്ള അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികൾ പിടിയിലായി .കോട്ടയം അയർക്കുന്ന് സ്വദേശികൾ ആണ് ദമ്പതിമാർ .

ദമ്പതിമാർക്ക് രണ്ടു വയസുള്ള കുഞ്ഞുണ്ട് .ഇതിനിടെ ഭാര്യ വീണ്ടും ഗർഭിണി ആയി .ഈ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും അകന്നു കഴിയുകയായിരുന്നു .എന്നാൽ രണ്ടു വയസുള്ള കുട്ടി ഉള്ളത് കൊണ്ട് വിവാഹമോചനം നേടാനും മടിച്ചു .

ഒടുവിൽ ഇരുവരും ധാരണയിൽ എത്തി .കുട്ടിയുണ്ടാവുമ്പോൾ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിക്കാനും ഒരുമിച്ച് ജീവിക്കാനും ആയിരുന്നു ധാരണ .പെരുവന്താനം സ്വദേശിയായ കാമുകൻ ആണ് ഗർഭത്തിന് ഉത്തരവാദി എന്നും അയാൾ ആത്മഹത്യ ചെയ്‌തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചു .

പൂർണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ചിരുന്നു .കഴിഞ്ഞ ഞായറാഴ്ച ഭാര്യക്ക് പ്രസവ വേദന വന്നു .തൊടുപുഴയിലേയ്ക്ക് വരുന്ന വഴി ഭാര്യ ഭർത്താവ് ഓടിക്കുന്ന വാഹനത്തിൽ പ്രസവിച്ചു .

തൊടുപുഴയിൽ എത്തി അന്വേഷിച്ചപ്പോൾ ആണ് പന്നിമറ്റത്ത് അനാഥാലയം ഉണ്ടെന്നു മനസിലാക്കിയത് .അങ്ങിനെ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു .ഞായറാഴ്ച കുട്ടിയെ കണ്ട ഉടൻ അനാഥാലയം നടത്തിപ്പുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു .

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹന നമ്പർ കിട്ടി .വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയെ പോലീസ് തേടിച്ചെന്നു.താമസിയാതെ പോലീസ് ദമ്പതികളിലേയ്ക്കെത്തി .ഇരുവരെയും കസ്റ്റഡിയിൽ എടുത്തു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version