ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ വിഷയം, മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി പ്രമുഖർ

സ്ത്രീകൾക്കെതിരേ സൈബറിടത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രമുഖര്‍.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിൻ്റെ സാഹിത്യ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നില്ക്കുന്ന സ്ത്രീകൾക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചാനലിൻ്റെ ഉടമ വിജയ്.പി.നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.

സ്ത്രീകൾക്കെതിരേ സൈബറിടത്തിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ ജാഗ്രതയും നിയമനിർമ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമർശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.

പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.പ്രസ്തുത വീഡിയോയ്ക്കെതിരേ കേരളത്തിൽ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ അശ്ലീലം റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തിൽ നിന്ന് നിരന്തരം അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്. പക്ഷെ പോലീസ്, IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.പ്രസ്തുത വകുപ്പുകൾ ഈ കേസിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ,ഈ വകുപ്പുകൾ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യർത്ഥനയായി അങ്ങ് പരിഗണിക്കണം.

കേസ് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്.

പ്രതീക്ഷയോടെ

സുഗതകുമാരി
ഭാവന
മഞ്ജു വാരിയർ
സക്കറിയ
ബി.ആർ.പി.ഭാസ്കർ
ഷാഹിന നഫീസ
സജിത മഠത്തിൽ
സരസ്വതി നാഗരാജൻ
അഡ്വ.പ്രീത K K
രഞ്ജി പണിക്കർ
വിനീത ഗോപി
ഏലിയാമ്മ വിജയൻ
മേഴ്സി അലക്സാണ്ടർ
ഗീതാ നസീർ
ആശാ ശരത്
SN. സന്ധ്യ
സരിത മോഹനൻ ഭാമ
രാധാമണി
ഡോ. ഐറിസ് കൊയിലോ
രജിത. G
ഡോ.കെ.ജി. താര
ഷീല രാഹുലൻ
ഡോ.എ.കെ.സുധർമ്മ
സുലോചന റാം മോഹൻ
അഡ്വ.സന്ധ്യ ജനാർദ്ദനൻ പിള്ള
ശ്രീദേവി S കർത്ത
സോണിയ ജോർജ്
കമൽ
മൈത്രേയൻ
ഡോ.ജയശ്രീ
ഗീത പി
ബീനാ പോൾ
സുബിക്ഷ
കമൽ
ബി.ഉണ്ണികൃഷ്ണൻ
സുൽഫത്ത്.M
എച്ച്മുക്കുട്ടി
അഡ്വ. ഭദ്രകുമാരി K V
അഡ്വ.കെ.നന്ദിനി
ദീപാ നിശാന്ത്
സിബി മലയിൽ
വിനീത്
ഉമ MN
മൈഥിലി
ബൾക്കീസ് ബാനു
ശീതൾ ശ്യാം
സുനിത ദേവദാസ്
തമ്പാട്ടി മധുസൂത്
ഹമീദ സി.കെ
വിധു വിൻസൻ്റ്
ദിവ്യ ദിവാകരൻ
ദീദി ദാമോദരൻ
ബിന്ദു അമ്മിണി
വിമല മേനോൻ
Dr. അമൃതരാജ്
കാലാ ഷിബു
ഫരീദ
റോജ
ഉഷാകുമാരി അറയ്ക്കൽ
മഞ്ജു സിംഗ്
സോണിയ ഇ
സുജ ഭാരതി
ജി.ഉഷാകുമാരി
ലൈലാ റഷീദ്
അഡ്വ. ബീനാ പിളൈ
k. നന്ദിനി
രഹ് മതൈപറമ്പിൽ
അഡ്വ. മരിയ
രോഹിണി മുത്തൂർ
ശബ്ന നസ്റിൻ
സൗമ്യ മഹേഷ്
ദയ ഗായത്രി
അഡ്വ. ബിന്ദു ഗോപിനാഥ്
അഡ്വ.സന്ധ്യ രാജു
അഡ്വ.പി.വി.വിജയമ്മ
അഡ്വ.രാജശ്രീ
അഡ്വ. ആശ
അഡ്വ.മായ
ദിവ്യ DV
സുധീഷ് സുധാകരൻ
ഗീതാഞ്ജലി കൃഷ്ണൻ
അമല ഷഫീഖ്
ബീനമോൾ CP
കവിത S
ഉഷ പുനത്തിൽ
എലിസബത്ത് ഫിലിപ്പ്
അയിഷ മിസി
അജയ് കുമാർ
ദർശന ഗോപിനാഥ്
ബിജോയ് K ചന്ദ്രൻ
ബോബി ജോസഫ്
സന്ദീപ് ശോഭ
ജയരാജ് മാനന്താനത്ത്
തിരുവല്ലം ഭാസി
ജോസഫ് ആൻറണി
ഗീത തങ്കമണി
അഖില.M
Pട റംഷാദ്
ശ്രീദേവി പദ്മജം
അഡ്വ.സുധ ഹരിദ്വാർ
സരിത അനൂപ്
രാജശ്രീ അവനി
സുലേഖ മാർത്താണ്ഡൻ
ലക്ഷ്മി.പി.എസ്
ബിന്ദു സാജൻ
ബിനിത തമ്പി
വിദ്യ വിജയൻ
ഗായത്രി.ട
നിയതി ഇയനി
നിമ്മി എൽസമ്മ ജോൺസൻ
മരിയ മരിയ
ഷീന G സോമൻ
ദേവദാസ് ക്ലാപ്പന
രാധിക വിശ്വനാഥൻ
ആൻസൺ P D – അലക്സാണ്ടർ
അഡ്വ.CK പ്രമോദ് കുമാർ
ബിന്ദു പിളൈള
യേശുദാസ് വാരാപ്പുഴ
രാജശേഖരൻ PS
ചിത്രലേഖ ശ്യാമള
ജിനേഷ് v വയനാട്
ഇന്ദിരT. P
റോഷൻ പുത്തൻപറമ്പിൽ
വീണ മരുതൂർ
ലക്ഷ്മി രാജീവ്
സരിത
മിനി തോമസ്
ജയ് മോൺ ആൻഡ്രൂസ്
ശ്രീധർ രാധാകൃഷ്ണൻ
റിസ് മിയ അൻവർ
സുധി ദേവയാനി
സുപ്രിയ.A
അജയ് കുമാർ
ജ്യോതി ദേവകി
ബിൻസി സജിത്
രേഷ്മ രാമചന്ദ്രൻ
സുവിദ്യ NP
ബിന്ദു സരോജിനി
CR നീലകണ്ഠൻ
പോൾ മാത്യു
ആഗിത. TG
സോയ തോമസ്
രാധാമണി തങ്കമണി
ആരതി സെബാസ്റ്റ്യൻ
സരിത സുഗുണൻ
അജിത്ത് U
അർച്ചന പത്മിനി
ദേവകി ഭാഗി
മിറ്റിയം ജോസഫ്
സംഗീതജനചന്ദ്രൻ
രമ്യ സർവദാദാസ്
ദിവ്യ ഗോപിനാഥ്
ആശ അച്ചി ജോസഫ്
ദീപ്തി കോമളം

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version