NEWS

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിക്കുന്നത്.

മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സി-ആപ്റ്റിൽ എത്തിയിരിക്കുന്നത്.
കസ്റ്റംസും നേരത്തെ സി-ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു.

യുഎഇ കോൺലുലേറ്റേിൽ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു.

Back to top button
error: