ബിഗ് ബോസ് താരം രജിത് കുമാർ നടി കൃഷ്ണപ്രഭയെ വിവാഹം ചെയ്തുവോ ?കൃഷ്ണപ്രഭയുടെ വെളിപ്പെടുത്തൽ

ഇന്ന് സോഷ്യൽ മീഡിയയിലൂടെ പറന്നു നടക്കുന്ന ഒരു ഫോട്ടോ ആണ് ബിഗ് ബോസ് താരം രജിത് കുമാറും നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ .ഇരുവരും വിവാഹിതരായി എന്ന മട്ടിലായിരുന്നു പ്രചാരണം .അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയായിരുന്നു NewsThen.

ചിത്രം വൈറലായി .ഇതിന്റെ പിന്നാലെ കൃഷ്ണപ്രഭയുമായി NewsThen സംസാരിച്ചു .ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഫോട്ടോ എന്നും ചിത്രം ഇത്ര വൈറൽ ആകുമെന്ന് കരുതിയില്ലെന്നും കൃഷ്ണ പ്രഭ പറയുന്നു .

അധ്യാപകനായിരുന്ന രജിത് കുമാർ സ്ത്രീവിഷയങ്ങളിൽ ചർച്ചകളിലെ ഇടപെടലിലൂടെ വിവാദപുരുഷൻ ആണ് .എന്നാൽ ബിഗ് ബോസിൽ വന്നതോടെ രജിത് കുമാറിന് ആരാധകർ കൂടി .ബിഗ് ബോസിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത് വിവാദങ്ങൾക്ക് വഴി വെച്ചു .രജിത് കുമാർ ആർമി എന്ന പേരിൽ ആരാധകർ ഫേസ്ബുക് പേജ് തുടങ്ങി .രജിത് കുമാറിനെ തിരിച്ചെടുക്കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം .

ഇതിനിടെ വിമാനത്താവളത്തിൽ വന്നിറങ്ങിയ രജിത് കുമാറിന് ആരാധകർ നൽകിയ സ്വീകരണം മാനദണ്ഡങ്ങൾ പാലിക്കാഞ്ഞതും പ്രശ്നമായി .പിന്നീട് അത് പോലീസ് കേസുമായി .

നടിയും നർത്തകിയുമാണ് കൃഷ്ണപ്രഭ .നിരവധി സിനിമകളിലും കൃഷ്ണപ്രഭ അഭിനയിച്ചിട്ടുണ്ട് .കൊമഡി റോളുകളിൽ ആണ് കൃഷ്ണപ്രിയ തിളങ്ങുന്നത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version