കോവിഡ് പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപന

ഈ ഓണക്കാലത്തെ മില്‍മയുടെ പാൽ വിൽപന റെക്കോർഡിലെത്തി. കേരള കോ – ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ( മിൽമ ) യുടെ മൂന്നു മേഖലയിലും കൂടി പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളിൽ കേരളത്തിലാകെ 61 ലക്ഷം ലീറ്റർ പാലും 7 ലക്ഷം  ലീറ്റര്‍ തൈരും വിൽപന നടത്തി.

ഇതു മിൽമയുടെ ചരിത്രത്തിലെ റെക്കോർഡ് വിൽപനയാണെന്നു മിൽമ ചെയർമാൻ പി.എ.ബാലൻ  അറിയിച്ചു. ഓണക്കാലത്ത് പാൽ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി  കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക്ക് ഫെഡറേഷനിൽ നിന്നും 13 ലക്ഷം ലിറ്ററും  തമിഴ് നാട് മിൽക്ക് ഫെഡറേഷനിൽ നിന്നും 8 ലക്ഷം ലിറ്ററും ആന്ത്രയിൽ നിന്നും 1 ലക്ഷം ലിറ്ററും പാൽ വാങ്ങിയാണ്  ഓണക്കാലത്ത് മിൽമ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതെന്ന് ചെയർമാൻ പി.എ.ബാലൻ  അറിയിച്ചു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version