ജെഇഇ, നീറ്റ് പരീക്ഷകള്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളോടെ

ന്യൂഡല്‍ഹി: കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളോടെ നീറ്റ്, ജെഇഇ പരീക്ഷകള്‍. വിദ്യാര്‍ത്ഥികള്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പനിയോ, ഉയര്‍ന്ന താപനിലയോ കണ്ടെത്തിയാല്‍ പ്രത്യേക മുറിയില്‍ ഇരുത്തിയാകും പരീക്ഷ ഏഴുതിക്കുക. ഹാളില്‍ മാസ്‌ക് ധരിക്കാന്‍ അനുവദിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ദേഹപരിശോധന ഉണ്ടാകില്ല.

ഗ്ലൗസുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടാകും. പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക കുടിവെള്ള ബോട്ടില്‍ നല്‍കണമെന്നും ദേശീയ ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ മാര്‍ഗരേഖയിലുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്. ജെഇഇ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറു വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ പതിമൂന്നിനുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version