ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്തെ കോവിഡ് ബാധിതര്‍ രണ്ടേകാല്‍ കോടിയിലേക്ക് കടക്കുന്നു. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 7,76,856 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരില്‍ 62,037 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്. അതേസമയം 1,47,75,275 പേര്‍ രോഗമുക്തരായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 56,11,631 ആയി. 40,216 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 561 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണം 1,73,710 ആയി.

പട്ടികയില്‍ രണ്ടാമതായ ബ്രസീലില്‍ രോഗബാധിതര്‍ 33,63,235 ആയി. 23,038 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 1,08,654 ആയി ഉയര്‍ന്നു. പട്ടികയില്‍ മൂന്നാമതായ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,701,604 ആയിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version