TRENDING

ഇന്ത്യയിൽ ജീവിക്കാൻ ഹിന്ദി നിർബന്ധമോ ? കനിമൊഴിയുടെ അനുഭവം

വിമാനത്താവളത്തിൽ ഹിന്ദി സംസാരിക്കാത്തതിന് സി ഐ എസ് എഫ് ഓഫീസർ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചെന്നു ഡിഎംകെ നേതാവ് കനിമൊഴി .ഹിന്ദി അറിയില്ലെന്നും ഇംഗ്ളീഷിലോ തമിഴിലോ സംസാരിക്കാം എന്ന് പറഞ്ഞപ്പോഴാണ് ഓഫീസറുടെ ചോദ്യമെന്നു കനിമൊഴി ട്വിറ്ററിൽ കുറിച്ചു .

“എന്നാണ് ഹിന്ദി സംസാരിക്കുന്നവർ മാത്രം ഇന്ത്യക്കാരായത് ?”കനിമൊഴി ട്വിറ്ററിലൂടെ ചോദിച്ചു .

“ഇന്ന് വിമാനത്താവളത്തിൽ വച്ച് ഒരു സി ഐ എസ് എഫ് ഓഫീസർ എന്നോട് ഇന്ത്യക്കാരി ആണോ എന്ന് ചോദിച്ചു .തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ളീഷിലോ തമിഴിലോ സംസാരിക്കാമെന്നു പറഞ്ഞപ്പോഴാണ് അവർ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചത് .എന്നാണ് ഹിന്ദി സംസാരിക്കുന്നവർ മാത്രം ഇന്ത്യക്കാരായത് ?”കനിമൊഴി ട്വിറ്ററിൽ കുറിച്ചു .

കാർത്തി ചിദംബരം സംഭവത്തിനു പ്രതികരണവുമായെത്തി .സംഭവത്തെ അപലപിക്കുന്നതായും “ഭാഷ പരിശോധന, .ഇനിയെന്ത് ?” കാർത്തി ട്വിറ്ററിൽ കുറിച്ച് .

Back to top button
error: