KeralaNEWS

വടക്കാഞ്ചേരിയിലെ ‘സ്പെഷൽ’ 50 രൂപ ഊണ്

യറു നിറച്ചു ചോറ്, കൂട്ടുകറി, മീൻ കറി, ചമ്മന്തി, അച്ചാർ, പപ്പടം, ഉണക്കമീൻ എല്ലാം കൂടി
വെറും 35 രൂപ മാത്രം.കൂടെ നാല് മത്തി പൊരിച്ചത് കൂടി വാങ്ങിക്കോ, എന്നാലും ₹50 രൂപ മാത്രം.തൃശ്ശൂർ-പാലക്കാട് റൂട്ടിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ആശ്വാസമാകുകയാണ്  വടക്കാഞ്ചേരി പുതിയ ടോൾ ഗേറ്റിനു സമീപമുള്ള ഈ ഹോട്ടൽ.സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് വലിയൊരു താങ്ങുതന്നെയാണ് ഇതുപോലുള്ള ചെറിയ ചെറിയ ഹോട്ടലുകൾ.
 പാലക്കാട് നിന്നും തൃശൂർ വരുന്ന വഴിയിൽ വടക്കാഞ്ചേരി പുതിയ ടോൾഗേറ്റ് എത്തുന്നതിന് തൊട്ടുമുമ്പ് ഇടതുവശത്തായാണ് ഈ ഹോട്ടൽ.

Back to top button
error: