KeralaNews

മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തിനു തൊട്ടുമുന്‍പുള്ളതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ലാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്ബുള്ള ദൃശ്യങ്ങളാണിതെന്ന് പോലീസ് വ്യക്തമാക്കി.  അതേസമയം, കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.  കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍.

അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. മിഷേല്‍ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സിസിടിവിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പോലീസ് വ്യക്തമാക്കുന്നു.  കലൂര്‍ പള്ളിയില്‍ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേല്‍ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേല്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നത്. കലൂര്‍ പള്ളിയല്‍നിന്ന് മിഷേല്‍ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാന്‍ പോലീസിന് സാധിക്കാത്തത് വിമര്‍ശനമുയര്‍ത്തിയിരുന്നു.  ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മിഷേല്‍ കലൂരില്‍ നിന്ന് ഗോശ്രീയിലേക്കു നടന്നു പോകുകയായിരുന്നോ എന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനു സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം കേസ് െ്രെകംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്ബ് ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായിച്ചു കളഞ്ഞ സന്ദേശങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം.  അതിനിടെ, മിഷേല്‍ മരിച്ചെന്ന് അറിഞ്ഞ ശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി എസ്എംഎസുകള്‍ അയച്ചതായി കണ്ടെത്തി. മിഷേലും താനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണു നിഗമനം. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിന്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഫോണില്‍നിന്നു മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായി.  മിഷേലിന്റെ സിഡിആര്‍ (ഫോണ്‍ കോള്‍ വിശദാംശം) ലഭിച്ചശേഷം ആറിന് ഉച്ചതിരിഞ്ഞ് ക്രോണിനെ പോലീസ് ബന്ധപ്പെട്ടിരുന്നു. മിഷേലിന്റെ മൃതദേഹം കായലില്‍നിന്നു ലഭിക്കുന്നതിനു മുന്‍പായിരുന്നു ഇത്.

മിഷേലിനെ കാണാനില്ലെന്ന വിവരം ക്രോണിനുമായി പൊലീസ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മിഷേലുമായി പ്രശ്‌നങ്ങളില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ക്രോണിനില്‍ നിന്നുണ്ടായത്. ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുള്‍പ്പെടെ 12 എസ്എംഎസുകള്‍ ക്രോണിന്റെ ഫോണില്‍നിന്നു പോലീസ് കണ്ടെടുത്തു. നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്.  പ്രണയപൂര്‍വമുള്ള സംബോധനകളുമുണ്ട്. മുന്‍പ് അയച്ച എസ്എംഎസുകള്‍ മായ്ച്ചുകളഞ്ഞശേഷം ഇവ മാത്രം ഫോണില്‍ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയില്‍ പോലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തില്‍ തനിക്കു പങ്കില്ലെന്നു വരുത്തുന്നതിനുള്ള ശ്രമമായിരുന്നു.

എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേല്‍ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ക്രോണിനെ െ്രെകംബ്രാഞ്ച് സംഘം ഇന്നു ജയിലിലെത്തി ചോദ്യം ചെയ്‌തേക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close