കൗമാരക്കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി; ക്രൂരതയ്ക്ക് അമ്മ സാക്ഷി

Monday, January 9, 2017 - 5:23 PM

Author

Tuesday, April 5, 2016 - 15:25
കൗമാരക്കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി; ക്രൂരതയ്ക്ക് അമ്മ സാക്ഷി

Category

Life Family

Tags

പെന്‍സില്‍വാനിയ: അമ്മ നോക്കി രസിക്കെ കൗമാരക്കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ഹൃദയ ഭേദകമായ ഈ ലൈംഗീക അതിക്രമം അരങ്ങേറിയത്. ഗ്രേസ് പാര്‍ക്കര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മ സാറാ പാര്‍ക്കറും കാമുകന്‍ ജേക്കബ് സള്ളിവനും ചേര്‍ന്നാണ് ഗ്രേസിനെ കൊലപ്പെടുത്തിയത്. ലൈംഗീക ആനന്ദത്തിനു വേണ്ടിയാണ് ഇവര്‍ ഈ ക്രൂര കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
സള്ളിവന്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ഗ്രേസ് ഈ സമയം പെണ്‍കുട്ടിക്ക് വേദന സംഹാരി നല്‍കി. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ സള്ളിവന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം മാസങ്ങളോളം ടിന്നില്‍ സൂക്ഷിച്ച ശേഷം അവയവങ്ങള്‍ വേര്‍പ്പെടുത്തി ഉപേക്ഷിച്ചു. ഗ്രേസിനെ സാറാ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മാസമാണ് മൃതദേഹം ഒളിപ്പിച്ചുവച്ചത്. ഗ്രേസിനെ കാണാനില്ലെന്ന് കാട്ടി സാറാ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സാറായേയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

FEATURED POSTS FROM NEWS