NationalNews

കരുണാനിധിയെ ശസ്ത്രക്രിയക്കു വിധേയനാക്കി

ചെന്നൈ: ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിഎംകെ നേതാവ് എം. കരുണാനിധിക്ക് ശസ്ത്രക്രിയ നടത്തി. ശ്വാസനാള ശസ്ത്രക്രിയക്കാണ് അദ്ദേഹത്തെ വിധേയനാക്കിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് 93കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസത്തിന് കാരണമായത്.

 

കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഈ മാസമാദ്യം മരുന്നുകഴിച്ചുണ്ടായ അലര്‍ജിയെ തുടര്‍ന്ന് കരുണാനിധിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close