ഹൂസ്റ്റൺ വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരൻ,ഇയാളെ പൊലീസ് വെടി വെച്ചു കൊന്നു

Tuesday, September 27, 2016 - 12:17 AM

Author

Tuesday, April 5, 2016 - 15:25
ഹൂസ്റ്റൺ വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരൻ,ഇയാളെ പൊലീസ് വെടി വെച്ചു കൊന്നു

Category

Pravasi

Tags

അമേരിക്കയിലെ ഹൂസ്റ്റണിൽ ഒമ്പതു പേരെ വെടിവെച്ച് പരിക്കേൽപ്പിച്ചതിന് ശേ‍ഷം പൊലീസിൻ്റെ വെടിയേറ്റ് മരിച്ചത് ഇന്ത്യക്കാരൻ.നേതൻ ദേശായി എന്നാണ് ഇയാളുടെ പേര്.

 

നേതൻ നടത്തിയ വെടിവെപ്പിൽ ആറു പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.മൂന്ന് പേർക്ക് പൊട്ടിയ ഗ്ലാസിൻ്റെ ചില്ലു കൊണ്ടാണ് പരിക്കേറ്റത്.ഇവരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.

 

നേതൻ ഒരു കാറിൽ ആയുധങ്ങളുമായി വന്ന് തുരുതുരാ വെടിവെക്കുകയായിരുന്നു.എതാനും മാസങ്ങളായി ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നേതൻ്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.രാവിലെ 6 30നായിരുന്നു വെടിവെപ്പ്

FEATURED POSTS FROM NEWS