TRENDING

  • ചങ്ങനാശേരി എസ്.ബി. കോളജിൽ ദിശ മെഗാ തൊഴിൽമേള ഓഗസ്റ്റ് 12ന്

    കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശേരി എസ്.ബി കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദിശ 2023’ മെഗാ തൊഴിൽ മേള ഓഗസ്റ്റ് 12ന് എസ്.ബി. കോളജ് ക്യാമ്പസിൽ നടത്തും. 18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. ഫോൺ – 0481-2563451 /2565452.

    Read More »
  • തൃശൂരിൽ ബൈച്ചുംഗ് ബൂട്ടിയയുടെ ഫുട്ബോൾ അക്കാദമി

    തൃശൂർ:കുന്നംകുളത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയയുടെ സഹകരണത്തോടെ ഫുട്ബോള്‍ അക്കാദമി വരുന്നു.കായിക മന്ത്രി വി അബ്ദുര്‍റഹ്മാനുമായി സെക്രട്ടറിയേറ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂട്ടിയ സഹകരണം വാഗ്ദാനം ചെയ്തത്. മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബൂട്ടിയ തിരുവനന്തപുത്തെത്തിയത്. ബൈയ്ചുംഗ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂള്‍സ് എന്ന ഫുട്‌ബോള്‍ അക്കാദമി നിലവില്‍ ബൂട്ടിയ നടത്തുന്നുണ്ട്.സന്ദേശ് ജിംഗന്‍, ആശിഖ് കുരുണിയന്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ ബൂട്ടിയ അക്കാദമിയില്‍ നിന്ന് ദേശീയ ടീമിലെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ കീഴിലുള്ള കുന്നംകുളം സ്‌പോട്‌സ് ഡിവിഷനിലാണ് ബൂട്ടിയയുമായി സഹകരിച്ച്‌ അക്കാദമി തുടങ്ങുക. ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്‌പോട്‌സ് മെഡിസിന്‍ സെന്റര്‍ അടക്കം കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലുണ്ട്. 4.5 കോടി രൂപ ചെലവില്‍ ഹോസ്റ്റലിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്

    Read More »
  • നിക്ഷേപകരെ ആകർഷിക്കാനായി ഉയർന്ന പലിശ നിരക്കുകളോടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുമായി ഈ ബാങ്കുകൾ

    നിക്ഷേപകരെ ആകർഷിക്കാനായി മിക്ക ബാങ്കുകളും ഉയർന്ന പലിശ നിരക്കുകളോടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയിട്ടുണ്ട്. ചില ബാങ്കുകൾ പ്രത്യേക കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇത്തരത്തിൽ പ്രത്യേക കാലയളവിലെ എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസ കാലാവധിയിൽ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന പുതിയ സ്ഥിര നിക്ഷേപപദ്ധതിയാണ് മൺസൂൺ ‍ഡെപ്പോസിറ്റ്. 7.25 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് ആണ് നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് 35 മാസം, 55 മാസം എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പ് എഫ്ഡികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി സാധാരണ പൗരന്മാർക്ക് യഥാക്രമം…

    Read More »
  • ”മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തില്‍ നിന്നു കിട്ടുന്നത് മിത്തുമണി”

    സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ”മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.”- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധി പേരാണ് സലിംകുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തുന്നത്. മിത്തുകളെ ശാസ്ത്രമാക്കി വളച്ചൊടിക്കുന്നു എന്ന ഷംസീറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഗണപതിയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട്…

    Read More »
  • സഹായിക്കാന്‍ വന്നവരെ ഇങ്ങനെ പേടിപ്പിക്കല്ലേടാ!!! വനപാലകരുടെ വാഹനത്തിന്റെ വാതില്‍ അടച്ച് കൊടുത്ത് കാട്ടാന

    മൃഗങ്ങളുടെ ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേരാന്‍ ഇടയുള്ളത് ആന ഫാന്‍സ് അസോസിയേഷനില്‍ ആയിരിക്കും. ആക്രമണകാരികള്‍ ആണെങ്കില്‍ കൂടിയും മനുഷ്യനോട് ഏറെ ഇണങ്ങി നില്‍ക്കുന്ന ഒരു ജീവി കൂടിയാണ് ഇവ. പലപ്പോഴും ആനകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും ഒക്കെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇത്തവണത്തെ വീഡിയോയിലെ നായകന്‍ ഒരു കാട്ടാനയാണ്. കാടിനോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വനപാലകരുടെ ജീപ്പിനടുത്തേക്ക് കാട്ടാന നടന്ന് വരുന്നു. ജീപ്പിന്റെ ഇരുവശത്തെയും ഈരണ്ട് ഡോറുകളും തുറന്നിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ജീപ്പിന്റെ മുന്‍വശത്ത് കൂടി നടന്ന് വരുന്ന ആന പതുക്കെ ജീപ്പിന്റെ മുന്‍വാതില്‍ തന്റെ തുമ്പിക്കൈക്കൊണ്ട് അടയ്ക്കുന്നു. പിന്നാലെ രണ്ടാമത്തെ വാതിലും സമാനമായ രീതിയില്‍ അടയ്ക്കുന്നു. ആനയുടെ അടുത്ത നീക്കം ജീപ്പിനെ മറിച്ചിടാനുള്ള ശ്രമമായിരുന്നു. രണ്ട് മൂന്ന് തവണ തന്റെ മസ്തകം…

    Read More »
  • കോട്ടയത്ത് അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ നിയമനം

    കോട്ടയം: ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (സിവിൽ എൻജിനീയറിംഗ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ ബിരുദവും ഏഴ് വർഷത്തെ തൊഴിൽ പരിചയവുമുള്ള 45 വയസ്സിൽ (ഇളവുകൾ അനുവദനീയം) താഴെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.

    Read More »
  • കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ഓഗസ്റ്റ് രണ്ടു മുതൽ 28

    കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ഓണം മേള ഓഗസ്റ്റ് രണ്ടു മുതൽ 28 വരെ നടക്കും. കോട്ടയത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൻ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എളെളണ്ണ, സോപ്പ്, സ്റ്റാർച്ച്, തുടങ്ങിയവ മേളകളിൽ സജ്ജ്മാക്കിയിട്ടുണ്ട്. ഈ ഓണത്തിന് ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിക്കുന്നത്. ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ്/ഡിസ്‌കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പർചേസിനും ആകർഷകമായ സമ്മാനങ്ങൾ അടങ്ങിയ സമ്മാനകൂപ്പണുകൾ ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

    Read More »
  • ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്, യോഗ അധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു

    കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളജിന്റെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവോ തത്തുല്യമോ ആണ് യോഗ്യത. അംഗീകൃത പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസുകൾ. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. കേരള യോഗ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായോ https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്‌തോ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ഫോൺ : 0471 2325101, 8281114464.

    Read More »
  • ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി സാമൂഹികനീതി വകുപ്പ്

    കോട്ടയം: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള സാമൂഹിക നീതി വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരാകണം അപേക്ഷകർ. വാർഷിക വരുമാനം 36,000 രൂപയിൽ താഴെയാവണം. ഇത് കൂടാതെ അപേക്ഷകർ മുൻവർഷങ്ങളിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. റെഗുലർ, ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രത്യേകമായാണ് സ്‌കോളർഷിപ്് അനുവദിക്കുന്നത്. എല്ലാവർക്കും റീഡേഴ്സ് അലവൻസും അനുവദിക്കും. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള റെഗുലർ വിദ്യാർഥികൾക്ക് 300 രൂപയും റീഡേർസ് അലവൻസായി 200 രൂപയുമാണ് നൽകുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ റെഗുലർ വിദ്യാർഥികൾക്ക് 500 രൂപയും റീഡേഴ്ഡ് അലവൻസ് 200 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ.ടി തത്തുല്യ കോഴ്സുകളിലെ റെഗുലർ വിദ്യാർഥികൾക്ക് 750 രൂപയും ഹോസ്റ്റൽ വിദ്യാർഥികൾക്ക് 1000 രൂപയും റീഡേർസ് അലവൻസ് 300 രൂപയും ലഭിക്കും. പി.ജി/പ്രൊഫഷണൽ വിഭാഗത്തിലെ റെഗുലർ…

    Read More »
  • പാമ്പാടി ആർ.ഐ.ടിയിൽ ഗസ്റ്റ് അധ്യാപകനിയമനം

    കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: www.rit.ac.in

    Read More »
Back to top button
error: