NEWS

  • സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

    ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്. സര്‍വകലാശാലയ്ക്ക് സമീപത്തെ ജിംസ് ആശുപത്രിയിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലിചെയ്തിരുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് അയല്‍ക്കാരുടെ മൊഴി. ഞായറാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

    കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ; ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ചേരിപ്പോര്

    തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു വാക്പോര് നടത്തി. ആലപ്പുഴയില്‍ വി. മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതില്‍ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തില്‍ ഉന്നയിച്ചത്. ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി. കോര്‍ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആദ്യം കോര്‍ കമ്മിറ്റി ചേരണം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേര്‍ന്നത്.…

    Read More »
  • മൂന്ന് ജില്ലക്കാര്‍ക്ക് ഇന്ന് ആശ്വസിക്കാം, മഴ പെയ്യും

    തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 40 cm വരെ മാറിവരുവാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 40 cm വരെ മാറിവരുവാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.  

    Read More »
  • മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര മേഖല ഐജി കെ സേതുരാമന്‍ ഉത്തരവിട്ടു. പീഡനക്കേസില്‍ ഡോക്ടര്‍ തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയിരുന്നില്ല, ഇതോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ. കെവി പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.  

    Read More »
  • ഭര്‍ത്താവ് ചായയില്‍ മയക്കുഗുളിക കലര്‍ത്തി, ഭര്‍തൃപിതാവ് ഉള്‍പ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതി

    ജയ്പുര്‍: ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ 15 വര്‍ഷമായി ഭര്‍ത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ഭര്‍തൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ എതിര്‍ത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലര്‍ത്തിനല്‍കി. തുടര്‍ന്നാണ് ഭര്‍തൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരിക്കല്‍ ഭര്‍ത്താവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

    Read More »
  • കെ. സുധാകരന്‍ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; നാളെ ചുമതല ഏറ്റെടുക്കും

    തിരുവന്തപുരം: കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കു മടങ്ങിയെത്തും. നാളെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ചുമതലയേല്‍ക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി. നേരത്തെ മടങ്ങിവരവ് നീളുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കെ.പി.സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നില്ല. ഉടന്‍ സ്ഥാനം ഏറ്റെടുക്കും. ഹൈക്കമാന്‍ഡുമായി ആലോചിച്ചായിരിക്കും സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ അദ്ദേഹം വിമര്‍ശിച്ചു. ”പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ? ആലയില്‍നിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ് വിദേശത്ത് പോയത്. ആര്‍ക്കും ചുമതല കൊടുത്തിട്ടില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ അത് പറയണമെന്നും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്” -സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ജൂണ്‍ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കെ. സുധാകരന്‍ സ്ഥാര്‍ഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും…

    Read More »
  • ജാമ്യം അനുവദിച്ചാല്‍ മുഖ്യമന്ത്രിയെന്ന ചുമതല നിര്‍വഹിക്കരുത്; കേജ്രിവാളിനോട് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന സാധ്യത സൂചിപ്പിച്ച് സുപ്രീം കോടതി. കേജ്രിവാളിന്റെ അഭിഭാഷകന്‍ ഈ ഉപാധിയെ ശക്തമായി എതിര്‍ത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുഘട്ടമായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കില്‍ അറസ്റ്റിനെതിരായ കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ വന്നാല്‍ ഇടക്കാല ആശ്വാസം കേജ്രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കേജ്രിവാളിനു പ്രത്യേക പരിഗണന നല്‍കരുതെന്ന് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസില്‍ കേജ്രിവാള്‍ സൃഷ്ടിച്ചിരക്കുന്നത്. കേസിന്റെ വസ്തുതകള്‍ ഇ.ഡി കോടതിക്കു മുന്‍പില്‍ സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം 2 മണിയ്ക്ക് തുടരുമെന്ന് കോടതി അറിയിച്ചു. അതേസമയം, ഡല്‍ഹി…

    Read More »
  • ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണം: മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ

    ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ബിജെപിയിലെടുത്തതിനെ വിമർശിച്ച്‌ മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ. ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണമെന്നും അവർ ആവശ്യപ്പെട്ടു. മേയ് 13 നാണ് ഇൻഡോറിൽ വോട്ടെടുപ്പ് നടക്കുന്നത്. വധശ്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട മുൻ കോണ്‍ഗ്രസ് പ്രവർത്തകന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയത് പാർട്ടിയ്ക്ക് പ്രതികൂലമായിത്തീരുമെന്നും സുമിത്ര മഹാജൻ  അഭിപ്രായപ്പെട്ടു. തുടർച്ചയായി എട്ട് തവണ ഇൻഡോറിൽ നിന്നും ബി.ജെ.പി. സ്ഥാനാർഥിയായി ലോക്സഭയിലെത്തിയ നേതാവാണ് സുമിത്ര മഹാജൻ.   പ്രദേശികവാർത്താ ചാനലിന് ഞായറാഴ്ച അനുവദിച്ച അഭിമുഖത്തിലാണ് സുമിത്ര മഹാജൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു

    Read More »
  • ഭര്‍ത്താവിനെ കെട്ടിയിട്ട് നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി വ്യക്തമാക്കി. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം…

    Read More »
Back to top button
error: