
എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് വീശിയടിച്ച കാറ്റില്‍ കാക്കനാട് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വലിയ നാശനഷ്ടം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.
ശക്തമായി വീശിയ കാറ്റില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീണു നാശനഷ്ടം ഉണ്ടായി.കാറ്റ് ശക്തമായി വീശിയതോടെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും റാക്കിലുണ്ടായിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴെ വീണ് നാശം സംഭവിക്കുകയുമായിരുന്നു.
അതേസമയം, വരും മണിക്കൂറില്‍ എറണാകുളം ജില്ലയില്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട് . ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏഴ് മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.