NEWSWorld

കോവിഡ് കാലത്തെ സ്തുത്യർഹമായ സേവനം, മുണ്ടക്കയം സ്വദേശികളായ യുവ ദമ്പതികള്‍ക്ക് 10 വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കി അബുദബി സര്‍ക്കാര്‍

  താരങ്ങൾക്കും വി.ഐ.പികൾക്കുമൊപ്പം ആതുരസേവന രംഗത്ത് മികവു പ്രകടിപ്പിക്കുന്നവർക്കും യു.എ.ഇ സർക്കാർ ഗോള്‍ഡന്‍ വിസ നൽകുന്നു. ഡോക്ടർമാർ നഴ്സുകാർ തുടങ്ങി ആരോഗ്യപരിപാലന മേഖലയിൽ ജോലി ചെയ്യുന്ന ചില മലയാളികളെയും സര്‍ക്കാര്‍ ഗോൾഡൻ വിസ നൽകി ആദരിക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡ് കാലത്ത് രോഗികള്‍ക്ക് മികച്ച ചികിത്സാസേവനം ചെയ്ത മുണ്ടക്കയം സ്വദേശികളായ യുവ ദമ്പതികള്‍ക്ക് 10 വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കി അബുദബി സര്‍ക്കാര്‍ ആദരിച്ചു. മുണ്ടക്കയം പുഞ്ചവയല്‍ കല്ലുങ്കല്‍ തുഫൈല്‍, ഭാര്യ കാഞ്ഞിരപ്പള്ളി മണങ്ങല്ലൂര്‍ വെട്ടിയാനിക്കല്‍ കാസിമിന്റെ മകള്‍ ഷരീനാ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ആറുവര്‍ഷമായി അബുദബിയില്‍ ആരോഗ്യരംഗത്ത് സജീവമാണിവര്‍. തുഫൈല്‍ യുഎഇയിലെ മുസഫാലില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ജോലി. ഷറീന കോര്‍ണിഷ് ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലും. കോവിഡ് ബാധിതര്‍ക്ക് മടികൂടാതെ ആത്മാര്‍ഥ ചികിത്സ നല്‍കിയതിനാണ് ഇരുവര്‍ക്കും ആദരവ്.

Back to top button
error: