ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഹരിപ്പാട്: ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്.കരുവാറ്റ കടുവന്‍കുളങ്ങര ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.
 മൈസൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പഞ്ചസാരയുമായിവന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇന്‍സുലേറ്റഡ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്.ഗുരുതരമായി പരുക്കേറ്റ എഴുകോണ്‍ സ്വദേശിയായ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കർണാടക സ്വദേശിനിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version