നയൻതാരയോ വിദ്യാബാലനോ സാമന്തയോ ആരായിരിക്കും ‘പിങ്ക് പോലീസ്’, ഷാജി കൈലാസ് ഒരുക്കുന്ന ക്രൈം ത്രില്ലറിൽ നായികയാകാൻ നറുക്ക് വീഴുന്നത് ആർക്ക്…?

‘കാപ്പ’, ‘കടുവ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ഷാജി കൈലാസ്. ‘പിങ്ക് പൊലീസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നായകിമാരായി നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘പിങ്ക് പൊലീസ്’.

ജി.ആര്‍ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണമൊരുക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ‘പിങ്ക് പൊലീസ്’ നിര്‍മിക്കുന്നത്. ‘കാപ്പ’യ്ക്ക് ശേഷം ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് പിങ്ക് പൊലീസ്.

സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും. ശരവണനാണ് ഛായാഗ്രഹണം. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും ഡീനോ ഡെന്നീസ്-മമ്മൂട്ടി ചിത്രം എന്നീ പ്രോജക്ട്കള്‍ക്ക് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് പിങ്ക് പൊലീസ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version