നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു

കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന വീടിന്‍റെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.വാളത്തുംഗല്‍ തോണ്ടി വയലില്‍ വീട്ടില്‍ രഘു (43), അയത്തില്‍ വലിയ മാടം കല്ലുംപുറത്തു വീട്ടില്‍ അജന്തന്‍ (43) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊട്ടിയം ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ് കുമാറിന് നിര്‍മിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ കോണ്‍ക്രീറ്റാണ് തകര്‍ന്നത്. തൊഴിലാളികളുടെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഇരുവരെയും പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version