അന്ന് മമ്മൂട്ടിയെ ഒരുനോക്ക് കാണാൻ ഇടിച്ചുകയറി; ഇന്ന് മമ്മൂട്ടി ഇദ്ദേഹത്തിനായി ക്യൂ നിന്നു 

കൊച്ചി : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി.മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഒരു നോക്കു കാണുവാൻ ആഗ്രഹിക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല.ഇപ്പോൾ അത്തരത്തിൽ മമ്മൂക്കയെ കാണുവാൻ വേണ്ടി തിടുക്കം കൂട്ടുന്ന ഒരു വ്യക്തിയുടെ പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ആരാണ് ഈ കടുത്ത മമ്മൂട്ടി ആരാധകർ എന്ന് മനസ്സിലായോ? മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ജോ ജോസഫ് ആണ് ആ ആരാധകൻ.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹത്തിനുവേണ്ടി വോട്ട് ചെയ്യാൻ കാലങ്ങൾക്കിപ്പുറം മമ്മൂട്ടി ക്യൂ നിന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version