സ്കൂളുകളൊരുങ്ങി, കുട്ടികളെ വരവേൽക്കാൻ

തിരുവനന്തപുരം: നവാഗതരെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് സംസ്ഥാനത്തെ സ്കൂളുകള്‍.സ്കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതത് സ്കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.
ഇക്കുറി സര്‍ക്കാര്‍ സ്കൂളുകളില്‍ അഡ്മിഷനുകള്‍ എതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.
കൊവിഡിന് ശേഷം ആദ്യമായാണ് സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version