ആകാശക്കൊള്ളയ്ക്ക് അറുതി വരുത്തണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: യാത്രക്കാര്‍ കൂടുമ്ബോള്‍ നിരക്കു കുറയ്ക്കുകയെന്നതാണ് നീതിയെങ്കിലും വിമാനക്കമ്പനികൾ മറിച്ചാണു ചിന്തിക്കുന്നത്.ഉത്സവ സീസണുകളിൽ നിലവിലുള്ള നിരക്കിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആണ് വാങ്ങുന്നത്. വിമാനയാത്രക്കാര്‍ സംഘടിതരല്ലാത്തതുകൊണ്ട് പറയുന്ന നിരക്ക് നല്‍കി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകും. യാത്ര മുന്‍കൂട്ടി പ്ളാന്‍ ചെയ്യുന്നവരില്‍ ഒരുവിഭാഗം ഇരുട്ടടിയില്‍ നിന്നു രക്ഷപ്പെടുമെങ്കിലും ഭൂരിഭാഗവും അമിതനിരക്കിന്റെ ഇരകളാണ്.

രാജ്യത്തെ വിമാനക്കമ്ബനികള്‍ ഇപ്പോള്‍ ഈടാക്കുന്ന അമിത നിരക്ക് കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചെങ്കിലും ഫലമുണ്ടാകുമോയെന്നു സംശയമാണ്.പ്രവാസി സംഘടനകളും ആഭ്യന്തരസഞ്ചാരികളും ഈ അനീതി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്.എല്ലാ കമ്ബനികളും ഒരേതരത്തിലാണ് നിരക്ക് കൂട്ടുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാരന് മറ്റ് ഉപാധികളൊന്നുമില്ല.

 

 

മരുഭൂമിയിൽ അത്യദ്ധ്വാനം ചെയ്തു സമ്ബാദിക്കുന്ന പണത്തില്‍നിന്ന് ടിക്കറ്റെടുക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ഈ നിരക്കുകള്‍ ദുര്‍വഹമാണ്. ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കായി ഉപയോഗിക്കേണ്ട പണമാകും വിമാനയാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നത്. മൂന്നും നാലും വര്‍ഷം കൂടുമ്ബോള്‍ മാത്രം നാട്ടിലേക്കു വിമാനം കയറുന്ന സാധാരണ പ്രവാസിയുടെ മിച്ചസമ്ബാദ്യം അപ്പാടെ വേണ്ടിവരും സീസണില്‍ ഒന്നു നാട്ടിലെത്താന്‍. ഓണവും ക്രിസ്‌മസും പെരുന്നാളുമൊക്കെ വിമാനകമ്ബനികള്‍ക്ക് കൊയ്ത്തുകാലമാണ്. അടുത്തകാലത്തായി സ്‌കൂളവധിക്കാലത്തും കൊയ്‌ത്തു തന്നെ!

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version