തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ പി സി ജോർജ്ജും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച്‌ ബിജെപി.തൃക്കാക്കരയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാമെന്നായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറാല്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിനിടെയാണ് ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗവും അറസ്റ്റും തുടര്‍ നടപടികളും വരുന്നത്.ഇതോടെ ജോര്‍ജ് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു വിഭാഗം എത്തിയത്. ക്രൈസ്തവ വോട്ടുകള്‍ അനുകൂലമാക്കാന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നും ഇവര്‍ അവകാശപ്പെട്ടു.

 

 

എന്നാല്‍ ഉപാധികളില്ലാതെ മത്സരിക്കാനായാല്‍ മാത്രം പിസി ജോര്‍ജിനെ പരിഗണിച്ചാല്‍ മതിയെന്നും തന്റെ കഴിവ് ജോര്‍ജ് തെളിയിക്കട്ടെയെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.എന്‍ഡിഎ ഘടകകക്ഷിയായിരുന്നിട്ട് ഒരിക്കല്‍ ബിജെപിയെ കുറ്റം പറഞ്ഞു പുറത്തുപോയ പിസി ജോര്‍ജിനെ പെട്ടെന്നങ്ങ് വിശ്വാസത്തിലെടുക്കാന്‍ ദേശീയ നേതൃത്വം തയ്യാറല്ലെന്നാണ് സൂചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version