കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം

തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം.തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്.എതിരെ വന്ന ലോറിയുടെ സൈഡില്‍ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ  ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി.35,000 രൂപ വില വരുന്നതാണ് ഇത്.പകരം കെഎസ്‌ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. അപകടത്തില്‍ ആളപായമില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version