ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച്‌ അച്ഛനും മകളും മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക്  പൊട്ടിത്തെറിച്ച്‌ അച്ഛനും മകളും മരിച്ചു.വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.
അടുത്തിടെയാണ് വര്‍മ്മ ഇലക്‌ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി  വീടിനോട് ചേർന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.തീ പടരുന്നത് കണ്ട സമീപവാസികള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചുവെങ്കിലും തീ നിയന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീട്ടിനുള്ളിലേക്ക് കടന്നപ്പോഴേക്കും വര്‍മയും മകളും മരിച്ചിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version