മുടിയുടെ സൗന്ദര്യം കാക്കാൻ ഈ എണ്ണകൾ സഹായിക്കും

 

സൗന്ദര്യമുള്ള മുടി ഇന്നും പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ അത് ഒരു സ്വപ്നം മാത്രമല്ല. പൊടി, അന്തരീക്ഷ മലിനീകരണം, തെറ്റായ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്, പോഷകക്കുറവുള്ള ആഹാരം, തുടങ്ങിയവയെല്ലാം മുടിയുടെ സൗന്ദര്യത്തിന് തടസമാണ്aaa. ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് ശരിയായ രീതിയിലുള്ള പോഷണം നൽകേണ്ടതുണ്ട്. തലമുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെങ്കിലും, മുടിയിഴകൾ മനോഹരമായി, ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ എണ്ണ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനുള്ള പല തരം എണ്ണകൾ ഇതാ..

 

1. ബദാം എണ്ണ

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയും മുടി വളർച്ചയെ സുഗമമാക്കുന്നു. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും ബദാം എണ്ണ ഉത്തമമാണ്.

 

2. വെളിച്ചെണ്ണ

ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾക്ക് വെളിച്ചെണ്ണ ഇല്ലാതെ ഒരു പാചകവുമില്ല, സൗന്ദര്യ സംരക്ഷണവുമില്ല. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ശിരോചർമ്മവും മുടിയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. എല്ലാത്തരം മുടികൾക്കും ഈ എണ്ണ നന്നായി പ്രവർത്തിക്കുന്നു.

 

 

 

3. ഒനിയൻ എണ്ണ

ഉള്ളി നീരോ എണ്ണയോ തലയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുടിക്ക് ഉള്ളി എണ്ണയുടെ ഗുണങ്ങൾ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ദൃശ്യമാകും.

 

 

4.അർഗൻ ഓയിൽ

അർഗൻ ഓയിൽ നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങൾക്ക് ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരമാക്കി മാറ്റാം. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ എണ്ണ. വരണ്ടതും നരച്ചതുമായ മുടിയുള്ളവർക്ക് ഈ എണ്ണ ഉത്തമമാണ്.

 

 

 

 

5. ലാവെൻഡർ ഓയിൽ

സൗന്ദര്യ ഗുണങ്ങൾക്ക് പേര് കേട്ട എണ്ണയാണിത്. ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും മുടിക്ക് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുകയും ചെയ്യും. ഇത് മറ്റേതെങ്കിലും കാരിയർ ഓയിലുമായി ചേർത്ത ശേഷം മുടിയിൽ പുരട്ടാം.

 

 

 

 

6.ആവണക്കെണ്ണ

ഈ എണ്ണയിൽ ആന്റിഓക്‌സിഡന്റുകളും റിസിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇതിന് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. റിസിനോലെയിക് ആസിഡ് രോമകൂപങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version