17-മത് സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം

17-മത് സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം.
മിനി വിഭാഗം ആൺകുട്ടികളിൽ പാലക്കാട് ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ഒന്നാം സ്ഥാനവും, പാലക്കാട്‌ രണ്ടാം സ്ഥാനവും നേടി. സീനിയർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനും,രണ്ടാം സ്ഥാനം കോട്ടയത്തിനുമാണ്.വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം എറണാകുളവും രണ്ടാം സ്ഥാനം കൊല്ലവും കരസ്ഥമാക്കി.


ജില്ലകളെ പ്രതിനിധികരിച്ചുകൊണ്ട് മിനി, സീനിയർ വിഭാഗങ്ങളിലായി 21 ടീമുകൾ പങ്കെടുത്തു.അഡ്വക്കറ്റ് ബാബു പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം എ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചാമ്പ്യന്മാർക്കുള്ള മെഡലുകളും സമ്മാനിച്ചു.സമാപന സമ്മേളനത്തിൽ സംസ്ഥാന റോൾ ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ രാജ് മോഹൻ പിള്ള, കേരള റോൾ ബോൾ എംപി സുബ്രഹ്മണ്യൻ, സൗത്ത് സോൺ റോൾ ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി , സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർമാരായ സജി എസ്, നാസർ എ ,പി കെ രാജേന്ദ്രൻ, ഇടുക്കി ജില്ല അസോസിയേഷൻ പ്രസിഡണ്ട് സാൻസൻ അക്കക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version