KeralaNEWS

മഹിളാ മന്ദിരത്തില്‍ നിന്നും മൂന്ന് യുവതികളെ കാണാതായി

എറണാകുളം ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്നും മൂന്ന് യുവതികളെ കാണാതായെന്ന് പരാതി. 19 വയസ്സുള്ള രണ്ട് പേരെയും 18 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം യുവതികള്‍ കടന്നു കളഞ്ഞതായാണ് പരാതി. സംഭവത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹിളാ മന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്നും സാരി കെട്ടി ഊര്‍ന്നിറങ്ങി ഇവര്‍ രക്ഷപെട്ടതായാണ് പരാതി. തങ്ങള്‍ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ ചാടിപ്പോയത്. സംഭവത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.

രക്ഷപെട്ടവരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശിയാണ്. ബാക്കി രണ്ടു പേര്‍ എറണാകുളം സ്വദേശികളാണ്. മുന്‍പ് പ്രായപൂര്‍ത്തിയാവാതെ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തതിനായിരുന്നു രണ്ട് പേരെ മഹിളാ മന്ദിരത്തിലെത്തിച്ചത്.

മറ്റൊരു കേസില്‍ പ്രതിയായാണ് മൂന്നാമത്തെ യുവതി മഹിളാ മന്ദിരത്തിലെത്തിയത്. രക്ഷപെട്ട കൊച്ചി സ്വദേശികളായ യുവതികള്‍ വീട്ടിലെത്തിയില്ലന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമീപത്തെ വ്യാപാരാ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച്‌ പൊലീസ് അന്വേഷണം പുരോമിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker